ധ്യാനത്തിൻ്റെ സുപ്രധാന ഉദ്ദേശ്യം ബോധപൂർവ്വമായ പരിശ്രമത്തിലൂടെ നാം ഒരു ദിവ്യ ചൈതന്യ കണമാണെന്ന് ഓർമ്മിച്ചു കൊണ്ട് പരമമായ ഈശ്വര ചൈതന്യവുമായി കണക്ട് ആവുകയും അതിലൂടെ സർവ്വ ശക്തികളുടെയും ആ ദിവ്യ സ്രോതസ്സിൽ നിന്നും സ്നേഹവും ആനന്ദവും മറ്റെല്ലാ ഗുണങ്ങളുടെയും ഖജനാക്കളും പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്
ദൈവസ്‌നേഹം അനുഭവിക്കുമ്പോൾ, സ്വാഭാവികമായും നാം എളിമയുള്ളവരും അനുകമ്പയുള്ളവരും ക്ഷമാശീലരും ആയിത്തീരുന്നു. അപ്പോൾ നമ്മുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവർക്ക് ശക്തി പകരും. അങ്ങനെ, ഈശ്വരനിൽ നിന്നും നമുക്ക് ലഭിക്കുന്നതെല്ലാം വിതരണം ചെയ്തു കൊണ്ട് നമ്മൾ മാനവകുലത്തിന് മാർഗ്ഗദർശികളാകുന്നു
