പരസ്പരമുള്ള കൊടുക്കൽ വാങ്ങലിൻ്റെ നിയമത്തിലാണ് ജീവിതം പ്രവർത്തിക്കുന്നത്. നമ്മളിൽ നിന്നും പോയതിന് തുല്യമായത് തിരികെ ലഭിക്കുന്നു കാരണവും അതിൻ്റെ ഫലവും , കാരണങ്ങൾ എന്നാൽ നമ്മുടെ ചിന്തകൾ, വാക്കുകൾ, പ്രവർത്തനങ്ങൾ, ഉദ്ദേശ്യങ്ങൾ, വികാരങ്ങൾ, മനോഭാവങ്ങൾ എന്നിവ
മറ്റുള്ളവരുടെ ഹൃദയത്തിൽ നിന്ന് സ്വാഭാവികമായി അനുഗ്രഹങ്ങൾ പുറപ്പെടുവിക്കുന്ന തരം കർമ്മങ്ങൾ ചെയ്യുക. പ്രയാസകരമായ സമയങ്ങളിൽ ഈ അനുഗ്രഹങ്ങൾ നിങ്ങളുടെ സംരക്ഷണ കവചമായിരിക്കും. ജീവിതത്തിൽ ഒരാൾക്ക് സമ്പാദിക്കാൻ കഴിയുന്ന സൂക്ഷ്മവും എന്നാൽ ഏറ്റവും വിലപ്പെട്ടതുമായ നിധിയാണ് അനുഗ്രഹങ്ങൾ, ആത്മാവിൻ്റെ ഭൗതികമല്ലാത്ത സമ്പാദ്യം.