ലേഖനങ്ങൾ

വിജയത്തിന്റെ മനോഹരമായ വശങ്ങൾ

ഭൗതികമായ നേട്ടങ്ങളിലൂടെ  നമുക്ക് ലഭിക്കുന്ന വിവിധ ഘടകങ്ങൾ ഏതെല്ലാമാണ്. നേട്ടങ്ങൾ നമ്മളിലേക്ക് എത്തുമ്പോഴാണ് നാം വിജയികളാകുന്നത്. വിജയത്തിന്റെ പാതയിൽ സ്വീകരിക്കുന്ന മനോഭാവം, മൂല്യങ്ങൾ, സത്യസന്ധത എന്നിവ എത്രയധികം പ്രാധാന്യമുള്ളതാണ്?… ലക്ഷ്യത്തോളം തന്നെ പ്രാധാന്യം മാർഗത്തിനുമുണ്ടോ?… വിജയത്തിന്റെ മനോഹരമായ വിവിധ വശങ്ങളെക്കുറിച്ച് വായിക്കാം…

വിജയത്തിന്റെ മനോഹരമായ വശങ്ങൾ

ഒരു സുന്ദരമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ വിജയമെ ന്നാൽ  ലക്ഷ്യങ്ങൾ നേടുന്നതുമാത്രമല്ല, വിനയം, ദയ, ആത്മസന്തോഷം, നല്ല ബന്ധങ്ങൾ എന്നിവ അതി പ്രാധാന്യത്തോടെ നമ്മളിൽ എത്തിക്കുന്ന ഒരു സുപ്രധാന ഘടകമാണെന്ന്  മനസ്സിലാക്കാനാകും.  അതായത് ഇപ്പോഴത്തെ നിമിഷം ആസ്വദിക്കുക, ആന്തരിക ശക്തി വളർത്തുക, ലോകത്ത് നല്ലതെന്തെങ്കിലുമെങ്കിലും ചെയ്യാൻ ശ്രമിക്കുക എന്നതുമാണ് അതിനർത്ഥം.

നമ്മളെല്ലാവരും ഒരു മനോഹരമായ ഉദ്ദേശ്യത്തോടെ ജീവിക്കുന്ന അനേകം സവിശേഷതകൾ നിറഞ്ഞ മനുഷ്യരാണ്, നമുക്കും മറ്റുള്ളവർക്കും ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുന്ന പ്രവൃത്തികളാണ് നമ്മൾ ചെയ്യേണ്ടത്.  ഈ മനോഹരമായ ലക്ഷ്യത്തോടെ. ജോലിസ്ഥലത്ത് ജോലി ചെയ്യുമ്പോഴും, മാർക്കറ്റിൽ പോകുമ്പോഴും, പഠിക്കുമ്പോഴും, കുടുംബവുമായും സുഹൃത്തുക്കളുമായും ഇടപഴകുമ്പോഴും, നമ്മുടെ ഭൗതിക ശരീരത്തെ പരിപാലിക്കുമ്പോഴും, നമ്മൾ എപ്പോഴും വിജയത്തിലേക്ക് തന്നെ നോക്കുകയാണ് ചെയ്യാറുള്ളത്.  ഇത് ശാരീരിക തലത്തിലുള്ള വിജയവും, മാനസിക തലത്തിലുള്ള വിജയവുമാണ്, അതാണ് പൂർണ്ണ വിജയം. ചിലർക്ക് സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം മതിയാകും.   മറ്റു ചിലർക്ക് വിദ്യാഭ്യാസം, കരിയർ, സമ്പത്ത് എന്നിവയുടെ അപാരമായ വിജയമാണ് പ്രധാനപ്പെട്ടത്.  ഇതെല്ലാം ചെയ്യുമ്പോൾ സന്തോഷം ലഭിക്കുന്നില്ലെങ്കിൽ അതില ർത്ഥമില്ല.  ഈ ലേഖനം വായിക്കുമ്പോൾ വിജയത്തിന്റെ മനോഹരമായ വശങ്ങൾ ഏതെല്ലാമെന്നാണെന്ന് നമുക്ക് വിശകലനം ചെയ്യാം:

 

  1. വിജയം എന്നാൽ സംതൃപ്തി എന്നാണ് അർത്ഥം. പുറം ലോകത്തിൽ നിന്ന് ലഭിക്കുന്ന ബഹുമാനത്തിന്റെയും, സ്ഥാനമാനങ്ങളുടെയും സുഖം നമുക്ക് മാനസികമായി സംതൃപ്തി നൽകാറുണ്ട്.എന്നാൽ, നമ്മുടെ മനസ്സിന്റെ ആന്തരിക ലോകത്തിൽ നിന്ന് സമാധാനം, സന്തോഷം, ശക്തി എന്നീ ആന്തരിക നിധികളുടെ പൂർത്തീകരണത്തെയും നാം നോക്കേണ്ടതുണ്ട്. വിജയം വെറും പുറമേ കാണുന്ന കാര്യങ്ങളല്ല, ഉള്ളിലെ ശക്തിയും മാനസിക-ശാരീരിക ആരോഗ്യവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്.  പലപ്പോഴും നമ്മൾ ഭൗതികമായി ഒരുപാട് നേടിയിട്ടുള്ളവരാകാം, പക്ഷേ നമ്മൾ വേണ്ടത്ര സംതൃപ്തരായിരിക്കില്ല.  കരിയറിൽ ഏറ്റവും മുകളിൽ എത്തിയ ആളുകളെ നമ്മൾ പലപ്പോഴും കണ്ടുമുട്ടാറുണ്ട്, പക്ഷേ അവർ ഒന്നുകിൽ വിഷാദത്തിലോ അല്ലെങ്കിൽ മറ്റൊരു ജോലി അന്വേഷിക്കുന്നവരോ നിരാശരോ ആയി കാണപ്പെടാറുണ്ട്.  ആളുകളിൽ നിന്നുള്ള  ഹൃദയംഗമമായ സ്നേഹവും ആശംസകളും അവരുടെ ജീവിതത്തിൽ കാണാൻ കഴിയാറില്ല, അതിനാൽ അവർക്കൊരിക്കലും സരളമായി കാര്യങ്ങളെ കാണാൻ കഴിയുന്നില്ല. മാത്രമല്ല, ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ചില ആളുകൾ ശാരീരികമായി രോഗികളാകുകയും, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുകയും ചെയ്യുന്നു, ഇവയെല്ലാം ബാഹ്യ വിജയത്തിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അനുഭവപ്പെടുന്ന സമ്മർദ്ദത്തിന്റെ അനന്തരഫലങ്ങളാണ്. അതിനാൽ, ആന്തരിക വിജയത്തിനും ബാഹ്യ വിജയത്തിനും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സന്തോഷവാനും ആരോഗ്യവാനും, മാനസികമായി ഭാരം കുറഞ്ഞവരുമായി നിലനിർത്തുന്നു. വിജയം നേടുന്നത് മാത്രമല്ല, അതിലേക്കുള്ള യാത്രയിലുണ്ടാകുന്ന സന്തോഷവും തൃപ്തിയും കൂടി വിജയത്തിന്റെ സുന്ദരമായ ഭാഗങ്ങളാണ്.  നമ്മിൽ ഉള്ളതിൽ സന്തോഷം കണ്ടെത്തുകയും, ചെറുതായാലും നേടിയ വിജയങ്ങളിൽ തൃപ്തിയോടെ ഇരിക്കാൻ കഴിയുകയും ചെയ്യുന്നത് വഴി ജീവിതത്തിലെ എല്ലാ വിജയങ്ങളെയും തൃപ്തികരമാക്കാനും മനോഹരമാക്കാനും നമുക്കാവും.
  2. 2. ജീവിത നിലവാരം ഉയർത്തുക എന്നതും വിജയത്തിന്റെ അർത്ഥമാണ്. പലപ്പോഴും നമ്മൾ വിലകൂടിയ ഒരു കാറോ വിലകൂടിയ വസ്ത്രങ്ങളോ വാങ്ങുകയും മറ്റുള്ളവരുടെ മുന്നിൽ ഈ നേട്ടങ്ങൾ കൈവരിച്ചതിൽ അഭിമാനിക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഈ അഭിമാനം അഹങ്കാരത്തിന്റെ ഒരു നെഗറ്റീവ് നിറം പോലും എടുക്കുന്നതും കാണാം. ഇന്ന് മിക്ക ആളുകളും ഭൗതിക ആസ്തികൾ ഉപയോഗിച്ചാണ് വിജയത്തെ നിർവചിക്കുന്നത്, വലിയ വീടുകളും സമ്പന്നമായ ആഭരണങ്ങളും ധരിക്കുന്നത് വിജയമാണെന്ന് കരുതുന്നവർ വളരെയധികമാണ് .

എന്നാൽ  എപ്പോഴെങ്കിലും ഉള്ളിലേക്ക് നോക്കി നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് സ്വയം  ചോദിച്ചിട്ടുണ്ടോ?…

ഇതൊന്നും അപ്രധാനമല്ല, പക്ഷേ ഈ സുഖസൗകര്യങ്ങളെ നമ്മുടെ ജീവിതത്തെ നിർവചിക്കാൻ അനുവദിക്കാതിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ വിലകൂടിയ മൊബൈൽ ഫോൺ വാങ്ങാം,  പക്ഷേ അത് ആളുകളെ കാണിക്കാൻ  വേണ്ടിയാകരുത്  അങ്ങനെയെങ്കിൽ അത് വിജയമല്ല. മികച്ച ഓഫീസ്  എന്ന സ്വപ്നം നിറവേറിക്കഴിഞ്ഞതിനു ശേഷം, , ഇത് പോരാ എന്ന് പറയരുത്,  അവിടെയാണ് നിങ്ങൾക്ക് തെറ്റു പറ്റുന്നത്.സംതൃപ്തിയില്ലാതെ വിജയം അപൂർണ്ണമാണ്.  ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പുതന്നെ അത് മറ്റു പല വഴികളിലൂടെയും അത് സാധ്യമാക്കാൻ നിങ്ങൾക്കാകുമായിരുന്നു . എന്നാൽ ഈ സ്വപ്നങ്ങൾക്കായി നിങ്ങൾ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചിട്ടും അവ നേടിയതിനുശേഷവും ഒരിക്കലും സംതൃപ്തി തോന്നുന്നില്ലെങ്കിൽ എന്താണ് പ്രയോജനം?…അതുകൊണ്ട്, നിങ്ങളുടെ കർമ്മ പാതയിലെ വിജയം ആസ്വദിക്കൂ, കണ്ടുമുട്ടുന്ന നല്ല ആളുകളെ അടുത്തറിയൂ , ജീവിതത്തിലെ മനോഹരമായ കാര്യങ്ങളും വ്യത്യസ്ത കാഴ്ചകളും മനസ്സിൽ നിറക്കൂ, പ്രകൃതിയെ ആസ്വദിക്കൂ, ഈശ്വര സാന്നിധ്യം തിരിച്ചറിയൂ , എപ്പോഴും സന്തോഷവാനായിരിക്കൂ – എപ്പോഴും സന്തോഷവാനായിരിക്കൂ…

  1. വിജയത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആളുകളുമായുള്ള മനോഹരമായ ബന്ധങ്ങളാണ്. ബന്ധങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിൽ ഒന്നാണ്. ഉദ്ദേശ്യങ്ങൾ നേടാനും സന്തോഷത്തോടെ ജീവിക്കാനും ശക്തമായ ബന്ധങ്ങൾ അനിവാര്യമാണ്. ഇത് ആളുകളുമായോ ഈശ്വരനുമായോ  ഉള്ള ബന്ധമാകാം. ഈശ്വരനുമായുള്ള  ബന്ധം ശാശ്വതമാണ്, നമ്മുടെ എല്ലാ ജനനങ്ങളിലും ഈശ്വര സാന്നിധ്യം നമുക്കൊപ്പമുണ്ട്. ആളുകളുമായുള്ള ബന്ധങ്ങൾ ഓരോ ജനനത്തിലും മാറുന്നുണ്ടെങ്കിലും ബന്ധങ്ങൾ പ്രധാനമാണ്, അവക്ക് വലിയ അർത്ഥമുണ്ട്. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ആത്മസന്തോഷത്തിനും വിജയത്തിനും അനിവാര്യമാണ്. ഇത്തരം ബന്ധങ്ങൾ പിന്തുണയും, പ്രോത്സാഹനവും, മുന്നേറാനുള്ള അവസരങ്ങളും നൽകും. വിജയത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞവർ ഇത്തരം ബന്ധങ്ങൾക്കു മുൻഗണന നൽകുന്നു.  അതിനാൽ,  ജീവിതാവസാനം വരെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതും എല്ലാവരിൽ നിന്നും സന്തോഷം സ്വീകരിക്കുന്നതുമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് സ്വയം പറയാനാവുകയും ഉള്ളിൽ നിന്ന് അനുഭവിക്കുകയും ചെയ്യാൻ കഴിയുന്നു. കൂടാതെ, വിജയം എന്നത് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും  വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമായതിനാൽ  നിങ്ങൾ നേടിയെടുക്കുന്ന എല്ലാത്തിനും ഈശ്വരനോട്  നന്ദി പറയുകയും ചെയ്യുന്നു

 

  1. ജീവിതത്തിലെ വിവിധ മേഖലകളിൽ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ, ഓരോ ഘട്ടത്തിലും വിജയിക്കുക എന്നത് നമ്മൾ എത്ര വിനയവും സത്യസന്ധതയും പുലർത്തി എന്നതിനെ ആശ്രയിച്ചിരിക്കുന്നു.  എളിമയാണ് എല്ലാറ്റിലും  വലിയ ഗുണം. കോപവും അഹങ്കാരവുമാണ് എളിമയുടെ ഏറ്റവും വലിയ ശത്രുക്കൾ, അതുകൊണ്ടുതന്നെ ആളുകൾ നമ്മെ കാണുന്ന രീതിയെയും, നമ്മെക്കുറിച്ച് അവരുടെ മനസ്സിൽ തോന്നുന്ന തിരിച്ചറിയലിനെയും ഇത് നശിപ്പിക്കുന്നു.

അഹങ്കാരമുള്ള ആളുകളെ ആരും ഇഷ്ടപ്പെടാറില്ല.  മറ്റുള്ളവർ അത്തരക്കാരിൽ നിന്നും അകന്നു നിൽക്കുകയാണ് ചെയ്യാറുള്ളത്.  അങ്ങനെയുള്ള ആൾക്ക് അനുഗ്രഹവും ബഹുമാനവും മാത്രമല്ല നഷ്ടമാകുന്നത്,  സ്വാഭിമാനവും നഷ്ടപ്പെടുന്നു. അഹങ്കാരികളായ ആളുകൾ ഉള്ളിൽ ഏറ്റവും അസന്തുഷ്ടരാണ്.  അവർ നേടുന്നതെല്ലാം അഹങ്കാരത്തെ നിലനിർത്താനുള്ള  ഉപകരണങ്ങളായി ഉപയോഗിച്ച് എപ്പോഴും ആളുകളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഞാൻ നല്ലവനാണ്, ഞാൻ ബുദ്ധിമാനാണ്, ഞാൻ സമ്പന്നനാണ്, ഞാൻ മിടുക്കനാണ്, എനിക്ക് മനോഹരമായ ഒരു വ്യക്തിത്വമുണ്ട്, ഞാൻ ഒരു നേട്ടക്കാരനാണ്, എന്റെ ബന്ധങ്ങൾ മനോഹരമാണ്… എന്നിങ്ങനെ പലതും അവർക്ക് സ്വയം സാക്ഷ്യപ്പെടുത്തേണ്ടിവരുന്നു .

വിനയത്തിന് പുറമേ, നിങ്ങളുടെ സത്യസന്ധതയും നിങ്ങളെ വിജയിപ്പിക്കുന്നു. ചിലർ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാറുണ്ട്, എന്നാൽ അവർ സത്യത്തിൽ അല്ലെങ്കിൽ നിഷ്കളങ്കതയോടെ ഇടപെടാതെ അതിനായി ചില അസത്യങ്ങൾ പറഞ്ഞു മുന്നോട്ടുപോകുന്നവരാണ് . അത്തരമൊരു വിജയം പരാജയത്തിന് തുല്യമാണ് .  വിജയം വന്നാൽ അതിനു പിറകിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരുടെയും  സഹായവും, ശ്രമവും, കുറച്ചു ഭാഗ്യവും ഉണ്ടെന്ന് മനസ്സിലാക്കണം. ലഭിച്ച അനുഗ്രഹങ്ങൾക്കും അവസരങ്ങൾക്കും നന്ദി പറയേണ്ടത് വിജയത്തിന്റെ സുന്ദരമായ ഭാഗമാണ്.  വിജയകരമായ ജീവിതത്തിനും ദീർഘകാല സന്തോഷത്തിനും വേണ്ടിയുള്ള വിനയം, സത്യനിഷ്ഠ, മനസ്സിന്റെ ശക്തി എന്നിവ വളർത്തുന്നത് വളരെ പ്രധാനമാണ്.

  1. 5. വിജയം എന്നാൽ ഓരോ ഘട്ടത്തിലും ദാനം ചെയ്യുക എന്നതുമാണ്. ‘സ്വന്തം അറിവും വിഭവങ്ങളും അന്യരുമായി പങ്കുവെക്കുകയും സ്നേഹപൂർവ്വമായ സമീപനത്തിലൂടെ മറ്റുള്ളവരെ സഹായിക്കാനുമുള്ള മനോഭാവം പുലർത്തുകയും ചെയ്യുക എന്നത് വിജയത്തിന്റെ സുന്ദരമായ ഭാഗമാണ്.  പ്രതിസന്ധികളെ ചെറുക്കാനും ലക്ഷ്യങ്ങൾ നേടാനും നല്ല മനോഭാവം സഹായിക്കും. ഈ ഗുണമുള്ളവർ ശരിയായതും പൂർണ്ണവുമായ രീതിയിൽ വിജയിക്കുന്ന നല്ല മനുഷ്യരാണ്. അതിനാൽ, നിങ്ങളുടെ കൈവശമുള്ളത് അവർക്കില്ലെങ്കിലും എപ്പോഴും അവരെ ബഹുമാനത്തോടെ കാണുക. കൂടാതെ, ആളുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിനുപകരം, അവരെ നല്ല രീതിയിൽ സ്വാധീനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക. സമ്പത്തിന്റെ ഭൗതിക നിധികളും അറിവിന്റെ ഭൗതികേതര നിധികളും ഒരുപോലെ ആളുകളുമായി പങ്കിടണം. അപ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ദാതാവായി മാറുന്നു, നേട്ടങ്ങൾ നിങ്ങളുടെ ജീവിതത്തെ നെഗറ്റീവ് ആയ രീതിയിൽ  സ്പർശിക്കുന്നില്ല.പകരം, നിങ്ങൾ നേട്ടങ്ങളെ ഒരു കൂട്ടായ പ്രവർത്തനത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ഫലമായി കാണാൻ തുടങ്ങുകയും  അവയുടെ മേൽ ഒരിക്കലും തെറ്റായ ഉടമസ്ഥാവകാശം പുലർത്താതിരിക്കുകയും ചെയ്യുന്നു, ഇതാണ് യഥാർത്ഥ വിജയം.
  2. പ്രതിസന്ധികളിലും നല്ലത് എന്നത് കാണാൻ ശ്രമിക്കുക, നിരാശയിൽ പോലും പ്രതീക്ഷ നിലനിർത്തുക ഇവ രണ്ടും വിജയത്തിന് സഹായകമാണ്.
  3. സ്വന്തം താല്പര്യങ്ങൾ കണ്ടെത്തുകയും അതിനെ പിന്തുടരുകയും ചെയ്യുന്നത് ജീവിതത്തിൽ വലിയ സന്തോഷവും ആത്മതൃപ്തിയും നൽകും.

8.വിജയമെന്നത് ലക്ഷ്യത്തിലെത്തി എന്നതു മാത്രമല്ല, വഴിയിലുണ്ടായ അനുഭവങ്ങളും പഠനങ്ങളും ആസ്വദിക്കുന്നതും അതിൽ നിന്ന് വളരുന്നതും കൂടിയാണ്.

  1. വിജയിച്ചവർ അവരുടെ ജോലി, സമൂഹം, അല്ലെങ്കിൽ മൂല്യങ്ങൾ വഴി ലോകത്ത് നല്ല സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു. തങ്ങളേക്കാൾ മെച്ചപ്പെട്ട ഒരാൾ മുന്നേറുന്നത് അവർക്ക് സംതൃപ്തി നൽകുന്നു.

വിജയത്തിന്റെ സുന്ദരമായ വശങ്ങൾ വിജയിച്ചവരുടെ സംഭാവനകൾ മാത്രമല്ല, ആ യാത്രയെ മൂല്യമുള്ളതാക്കുന്ന നല്ല ഗുണങ്ങളും ബന്ധങ്ങളും അനുഭവങ്ങളും കൂടി ഉൾക്കൊള്ളുന്നുവയാണ്. ഇതിൽ നിന്ന് ചിലത് പഠിക്കുക കൂടി ചെയ്യുന്നുണ്ട് : നല്ല മനോഭാവം, ശക്തമായ ബന്ധങ്ങൾ, ലക്ഷ്യബോധം, പഠിക്കുകയും വളരുകയും ചെയ്യുന്ന പ്രക്രിയയിൽ ആസ്വദിക്കാനുള്ള കഴിവ് എന്നിവ വിജയത്തിന്റെ സന്തതസചാരികളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. നേടിയെടുക്കാനുള്ള പ്രക്രിയ സുന്ദരമാക്കുന്നതിന്റെ പ്രാധാന്യവും, ശാന്തമാക്കുന്നതിലൂടെ ലഭിക്കുന്ന സുഖകരമായ അവസ്ഥയും നേട്ടങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളവയാണെന്ന്  തിരിച്ചറിയുന്ന നിമിഷം നാം നമ്മുടെ കർമ്മപഥങ്ങളിൽ ശാന്തമായി ചുവടുവെക്കാനുള്ള  മാർഗ്ഗങ്ങൾ തിരയാൻ ആരംഭിക്കുന്നു. ഏതൊരു പ്രവർത്തിയും ആരംഭിക്കുന്നതിന് മുൻപായി അതിന്റെ  എല്ലാ വശങ്ങളെയും പഠിക്കുന്നതിനും, വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ശക്തികൾ ആർജ്ജിക്കുന്നതിനും നാം പ്രാധാന്യം നൽകാൻ ആരംഭിക്കുമ്പോൾ നമ്മുടെ ഓരോ പ്രവർത്തികളും സമ്മർദ്ദരഹിതവും, ശാന്തവും അനായാസവുമായി പൂർത്തീകരിക്കാൻ കഴിയുന്നു. നമ്മുടെ പ്രവർത്തിയുടെ ഫലങ്ങൾ ചെറിയ നേട്ടമോ മികച്ച വിജയമോ എന്തുമായിക്കൊള്ളട്ടെ,  അവയിലേക്ക് എത്തിച്ചേരുന്ന യാത്രയിൽ നാം ശാന്തരായി നിലകൊണ്ടു എന്നത്  നമുക്ക് വളരെയധികം ആത്മസംതൃപ്തി നൽകുന്ന ഒന്നായി മാറുന്നു.

competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
1 2 3 9
Scroll to Top