പാലക്കാട് ഗ്രന്ഥശാലാ സംഘത്തിന്റെയും കാന്‍ഫെഡിന്റെയും സ്ഥാപകനായ പി.എന്‍.പണിക്കരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ‘രാജ്യശ്രീ ‘ പുരസ്‌കാരം കവി പി.ടി. നരേന്ദ്ര മേനോനും ബ്രഹ്മാകുമാരീസ് പാലക്കാട് ആശ്രമാധിപ ആചാര്യ മീനാജിയ്ക്കുമാണ് പുരസ്കാരം നൽകിയത്
കാൻഫെഡ് – കേരള അനൌപചാരിക വിദ്യാഭ്യാസ സമിതി ജില്ലാക്കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം മേയ് അഞ്ചിന് പാലക്കാട് മലമ്പുഴയില്‍ സംഘടിപ്പിച്ച ആചാര്യസംഗമത്തില്‍ ആചാര്യ മീനയ്ക്കും പി.ടി.നരേന്ദ്ര മേനോനും പുരസ്കാരം സമ്മാനിച്ചു, പി.ടി.നരേന്ദ്ര മേനോൻ്റെ ഭാര്യ സുകുമാരി നരേന്ദ്ര മേനോൻ പുരസ്കാരം ഏറ്റുവാങ്ങി
“കാൻഫെഡ് NSDC അംഗീകാരമുള്ള യോഗാ ഇൻസ്‌ട്രക്ടർ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ 50 ഓളം പേർക്ക് സർട്ടിഫിക്കേറ്റുകൾ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതിയും ബ്രഹ്മാകുമാരി മീനജിയും ചേർന്ന് വിതരണം ചെയ്തു. ഡോ.കെ.സ്.മേനോൻ, പ്രശസ്ത പ്രവാസി ബിസിനസ്മാൻ, കാന്‍ഫെഡ് ഭാരവാഹികളായ കിണാവല്ലൂര്‍ ശശിധരന്‍, പാണ്ടിയോട് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.