ഭാരത സർക്കാരിൻ്റെ നശാ മുക്ത് ഭാരത് അഭിയാൻ എന്ന ദേശീയ ലഹരി വിമുക്തി പ്രചാ രണ പരിപാടിയുടെ ഭാഗമായി, ബ്രഹ്മാകുമാരിസുമായി സംയുക്തമായി നടത്തിവരുന്ന സന്ദേശ വാഹന പ്രചരണയാത്ര വൈക്കത്ത് നടത്തി. വൈ ക്കം എക്സൈസ് സിഐ സ്വരൂപ് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നടത്തി. വൈക്കം മഹാദേവക്ഷേത്രം മേൽശാന്തി വാഹനത്തിന് പൂമാല അണിയിച്ചു. വൈക്കം ബ്രഹ്മാകുമാരീസിൻ്റെ ചുമതല നിർവ്വഹിക്കുന്ന ബ്രഹ്മാകുമാരി ഗീത ബഹൻ പ്രതിജ്ഞ ചൊല്ലി. വാഹന ക്യാമ്പയിൻ ക്യാപ്റ്റൻ ബ്രഹ്മാകുമാർ സഞ്ചീവ് ഭായി യാത്രയുടെ ലക്ഷ്യങ്ങൾ പങ്കുവച്ചു. ലഹരി വിമുക്ത പ്രതിജ്ഞ ബ്രഹ്മകുമാർ രഞ്ജിത്ത് ഭായ് ചൊല്ലിക്കൊടുത്തു