2024 ആഗസ്റ്റ് 18ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ബ്രഹ്മാകുമാരീസ് പാലക്കാട് മലപ്പുറം ജില്ലകളുടെ കോർഡിനേറ്റിങ്ങ് സെന്ററായ ശിവജ്യോതിഭവനിൽ വെച്ച് വിശ്വ സാഹോദര്യത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന രക്ഷാബന്ധന മഹോത്സവം നടന്നു. 150ഓളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിയിൽ രാജയോഗിനി ബ്രഹ്മാകുമാരി മീന ബഹൻജി എല്ലാ സഹോദരി സഹോദരന്മാർക്കും ഈശ്വരീയ രക്ഷാകവചത്തിന്റെ പ്രതീകമായ രാഖി അണിയിക്കുകയും രക്ഷാബന്ധനത്തിന്റെ മഹത്വം വിശദമാക്കുന്ന സത്സംഗം നയിക്കുകയും ചെയ്തു. ബി കെ ഗോപാലകൃഷ്ണൻ ഭായ് സ്വാഗതം ആശംസിക്കുകയും വിദ്യാലയത്തിന്റെ പരിചയം നൽകുകയും ചെയ്തു